Saturday, February 21, 2015

കടെലെടുക്കാത്ത ചില മരണങ്ങള്‍







മക്കളുടെ സ്വപ്നങ്ങളില്‍ തങ്ങള്‍ക്ക്
പങ്കില്ലാ എന്ന് പരസ്പരം പറഞ്ഞു
അവര്‍ തിരിഞ്ഞു നടന്നു
ആര്‍ത്തിരമ്പുന്ന ഹൃദയം ഉള്ളവര്‍
കിനാക്കള്‍ക്ക് ബാലിയിട്ടവര്‍
കൊടി മരങ്ങളും കൊടി കൂറകളും
ഒലിച്ചുപോയി ഉണ്ടായ ഇടവഴികളിലൂടെ
കാലം അവര്‍ക്ക് നല്‍കിയ മൌനത്തിന്‍റെ
ചിതലെടുക്കാത്ത ചില പുറ്റ്കള്‍ക്കിടയിലേക്ക്

പിന്നിട് മക്കള്‍ ഒരുക്കിയ
ശീതികരിച്ച സ്വീകരണ മുറികളില്‍
ചില്ലകള്‍ വെട്ടി മാറ്റപെട്ട ബോണ്‍സായ് മരങ്ങളായ്‌
അമര്‍ത്തിവെച്ചിട്ടും അടങ്ങാത്ത നിശബ്ദതയില്‍
ചരിത്രത്തിനു തെളിവ് ചോദിക്കുന്നവരുടെ മുഖത്തെ 
തിരയെടുത്ത  നിര്‍വികാരതയില്‍ നോക്കി
കടെലെടുക്കാത്ത  ചില മരണവും കാത്ത്






പുല്ലൂട്ടില്‍ കിടക്കുന്ന ശുനകന്‍ മാരെ പോലെ ചില രാഷ്ട്രീയ പാര്‍ടികള്‍ ..........


ചില ശുനകന്‍മാരുണ്ട് പുല്ലൂട്ടില്‍ കിടക്കുന്ന ശുനകന്‍മാര്‍ഒരു കാല് മുന്നോട്ടും മറ്റൊരു കാല്‍ പിറകോട്ടും നീട്ടിവെച്ച് നീണ്ട മുഖം മുന്കാലില്‍ അമര്‍ത്തി ചെവി പോലും അനക്കാതെ മിഴികള്‍ പാതിയടച്ച് ഉള്ള കിടപ്പ് കണ്ടാല്‍ തോന്നും പണ്ട് ഞാനൊരു പുപ്പുലി ആയിരുന്നല്ലോ എന്ന ഓര്‍മ്മ അയവിറക്കി കിടക്കുകയകാം എന്ന് . പകല് ആരെങ്കിലും പരിചയമില്ലാത്തവര്‍ അടുത്തുകൂടെ പോയാല്‍ ഒന്ന്‍ മുരളുകപോലും ഇല്ല ആശാന്‍ ,എന്നാലോ രാത്രിയായാല്‍ മനുഷ്യരുടെ ചെവി തല തിന്നു കൊണ്ട് കുരയോട് കുര .ആളെ കണ്ടിട്ടൊന്നും അല്ല ചിലപ്പോള്‍ ഇളകി കളിക്കുന്ന നിഴല് കണ്ടിട്ടയിരിക്കാം, വല്ല പുലിയോ.കുറുനരിയോ അല്ലങ്കില്‍  കള്ളനോ മറ്റോ ആയിരിക്കും എന്ന് കരുതി ടോര്‍ച്ചും വടിയും ആയി നാട്ടുകാര്‍ പുറത്തിറങ്ങിയാല്‍ ആശാന്‍ കുര നിര്‍ത്തി വീണ്ടും പുല്ലൂട്ടില്‍ പോയി നിണ്ടുനിവര്‍ന്നു കിടക്കും .വെളിച്ചവും ശബ്ദവും അടങ്ങേണ്ട താമസം നിഴല് കണ്ടു വീണ്ടുംതുടങ്ങും മനുഷ്യരെ ഉറക്കാതെ ഉള്ള കലാപരിപാടി സഹികെട്ട് ചിലര്‍ വലിയ മുട്ടന്‍ കല്ലെടുത്ത്‌ നേരം വെളുത്തപ്പോള്‍ അതിന്‍റെ പിറകെ ഓടുന്നത് കണ്ടു അടുത്തുള്ള അപ്പൂപ്പന്‍ അവരെ തടഞ്ഞു പറഞ്ഞു ,പണ്ട് ഇവന്‍ ഒറ്റകുരകൊണ്ട് നാട് വിരപ്പിച്ചവനാണ് അവിടെ കിടന്നോട്ടെ എപ്പോഴെങ്കിലും ഒന്ന് മുരളുകയെങ്കിലും ചെയ്യുമല്ലോ എന്ന് തിരിഞ്ഞു നടന്ന അവര്‍ മനസില്‍ പറഞ്ഞുഅവിടെ കിടന്നോട്ടെ വലിയ പ്രതിക്ഷയോന്നും വേണ്ട  എപ്പോഴെങ്കിലും ഒന്ന് മുരുളാന്‍ എങ്കിലും ആരെങ്കിലും വേണ്ടേഅല്ലങ്കിലും ടാറിട്ട റോഡിന്റെ ചൂടിനേക്കാള്‍ പുല്ലൂട്ടിലെ നേരിയ തണുപ്പ് തന്നെയാ നല്ലതെന്ന് അത് കരുതുന്നുണ്ടാവാം ..............