Friday, April 24, 2015

















കേരളാ സാഹിത്യ അക്കദമി മസ്ക്കറ്റിൽ സംഘടിപ്പിച്ച
ബഷീർ ജന്മശതാബ്ദി ആഘൊഷങളുടെ ഉൽഘടന സമേളനത്തിൽ
അവതരിപ്പിച്ച നാടകം
പാശ്ചത്തലംബഷീറിന്റെ മൂന്ന് കഥകൾ.....പിന്നെ തുറന്ന പുസ്തകം അയ ജീവിതവും
സമര്പ്പണം : മസ്ക്കറ്റിലെ പ്രിയ്യ സുഹ്ര്യത്തുക്കൾക്ക് ...............

നാടകം വായിച്ചു രസിക്കാനുളളതല്ല                                                            
ആടി തിമർക്കാനുളളതാണ്


മരുഭൂമികൾ പൂക്കുബൊൾ

രംഗം 1

മഴ പെരും മഴ............മഴ കാണികളിലേക്ക് പെയ്ത് ഇറങുകയാണ്
തിരശ്ശീല ഉയരുന്നുഒരു വീടാണ് പഷ്ചാത്തലം അയാൾ(അത് ചിലപ്പൊൾ ബഷീർ അയിരിക്കംഒരു ഉയര്ന്ന പ്രതലത്തിൽ കിടന്നു ഉറങുകയണ്
ഒരു സ്വപ്നത്തിലെക്ക് എന്നപൊലെ..മഴ കനക്കുകയാണു .അസ്വഥനാണയാൾ..............അയാൾ‍ ഒരു ഭ്രാന്തനെപൊലെ...............അയളിലെക്ക് ഒരു കറുത്ത രൂപം അത് മരണമാണന്ന് കാണികൾ തിരിച്ചറിയണം.ഞെട്ടിയുണർന്ന്)
അയാൾ : ആരാണ് നിങൾ
മരണം : ഞനൊ ......ഞനാണ് മരണം
അയാൾ :(പരിഹാസതൊടെ...മരണമൊ നിങള്ക്കെന്താണ് ഇവിടെ കാര്യം
മരണം :എന്‍റെയീ കുരുക്ക് നിന്‍റെ കഴുത്തില് മുറുകുമ്പോള്‍....എന്റെ ദ്രംഷ്ടകള്‍ ഒരു നീരളൈയെപൊലെ നിന്നില്‍ അമരുമ്പോള്‍ നിനക്കതു മനസിലാകും
അയാൾ : ഉം...മരിക്കാൻ എനിക്ക് മന്സില്ലങ്കിലൊ.......
മരണം :ഃഹ........ എങ്കില്‍ നമുക്ക് ഒരു കൈ നേക്കാം
( ഉയർന്ന പ്രതലത്തിനു മുകളില്‍ മരണവും അയാളം തമ്മില്‍ നടക്കുന്ന വാശിയേറിയ പേരാട്ടം , മരണം തന്റെ കയര് അയാളുടെ നേരെഎറിയുന്നുഅത് കടന്ന് പിടിക്കുന്ന അയാള്.ഒരു പൊരിഞ പൊരട്ടത്തിനു ഒടുവിൽ അയാള് മരണത്തെ കിഴ്പ്പെടുത്തുന്നു
വെളിച്ചം അണയുന്നു..സ്വപ്നത്തിൽ നിന്നും മെല്ലെ ......രംഗത്ത് ഒരു ഉയരുന്ന പ്രതലത്തിൽ തൂങികിടക്കുന്ന അയാളെ കാണികൾക്ക് ഇപ്പൊൾ കാണാം)
അയാള്ഇല്ല  പ്രബഞ്ച്ത്തിനു ഒനും സംഭവിചിട്ടില്ലാ...നഗരം ഇരബുന്നു....സുര്യൻ പ്രകാശിക്കുന്നുന്ദ് ,കാറ്റ് വീശുന്നുണ്ട്
ഉള്ളില് നിന്നും രോമാകൂബങ്ങള് വഴി പൊന്തിയ ആവിയില് മജിദ് കുളിച്ചുപൊയി എന്ന് മത്രംഎല്ലം എല്ലാം അനാഥമായി കരുണാമയനായ സ്രഷ്ടാവെ
.......(റന്തലിന്റെ വെളിച്ചത്തില്‍.....ചിന്തംഘ്ന്നയി......ന്നനുത്ത സംഗിതത്തിന്റെ പഷചാത്തലതില്‍ കുട്ടിക്കലത്തിലേക്കെന്നൊണം )
BLACK OUT
സീന്‍ 2

കൈയ്യില്‍ പുതിയപുസ്തകം അയി മജീദ് സുഹ്രാക്ക് അടുത്തെക്ക്................
സുഹറായും മജീദും മജീദിന്റെ  പൂന്തോട്ടത്തില് കളിച്ചുകെന്ഒരിക്കെ മജീദ് പതുക്കെ സുഹ്രരയെ വീളിച്ചു
മജീദ് : സുഹ്റാ
സുഹറ :എന്താ മജീദെ......
മജീദ് : നീ മൂളാത്തത് എന്താ..?
സുഹറഞാന്മൂളുന്നുണ്ടല്ലോ  പിന്നെ ചെക്കനെതിനാണു എന്നെ നീന്ന് വിളിച്ചത്
മജീദ് :എപ്പളാണ്,ഞാന്‍ വിളിച്ചില്ല സുഹറ കിനാവ് കണ്ടതായിരിക്കും
സുഹറ്; ബിളിച്ച്ചിക്കു ബിളിച്ച്ചിക്കു...........
മജിദ് ഞാനൊന്നും ചെയ്തില്ലെലും ബപ്പയും ഉമ്മയും ചുമ്മ എന്നെ ചീത്തപറയും....ചിലര് ചുമ്മ എന്നെ പിച്ചുകെം മാന്തുകെം ചെയ്യും
വെറുതെ അവരുടെ സുഖത്തിനു.ഞനിനിനി മരിച്ചുപൊകുംബൊള്‍ അവരൊക്കെ പറയുമയിരിക്കും  പാവപ്പെട്ട മജീദ് ഉണ്ടായിരുന്നു എങ്കില്എന്ന്ഒന്ന് പിച്ചുകെങ്കിലും ചെയ്യെരന്ന് എന്ന്
സുഹറ :ചെക്കനെ ഞനിനി പിച്ചൂലാട്ടൊ
(മജീദ് ഒരു പട്ടം ഉണ്ടാക്കുന്ന  തിരക്കിലെക്ക്)
മജീദ് : നല്ല മണമുള്ള പുസ്തകംപടം വളരെ ഉണ്ട്.പട്ടണത്തിന്റെ ഒത്തനടുക്ക് വെളളതെച്ച് ഏഴ് വല്യ കെട്ടിടങള്‍.ഇവിടുത്തെ പള്ളികൂടം പൊലെഅല്ല.വലിയൊരു പൂന്തൊട്ടംഎന്തല്ലംതരം ചെടികളാണ്,ഞാന്അതിന്റെഎല്ലാം അരി കൊണ്ട് വരാം ,പിന്നെ കളിക്കാനുള്ള സ്ഥലംഒന്ന് കാണേണ്ടത് തന്നെ ആണ്. കുട്ടികള് എത്രയുണ്ട് എന്നോ കണക്കില്ല ഹെഡ് മാസ്റ്റര്ഒരു സ്വര്ണ്ണ കന്നടക്കാരനായ ഒരു തടിയന്‍ .കയ്യില് എപ്പോഴും ഒരു ചൂരല് ഉണ്ടാവും    (പതുക്കെ തേങ്ങുന്ന സുഹറ.....ഇത് കെട്ട് മജീദ്)
മജീദ്എന്തിനാ സുഹ്റാ കരയുന്നെ
സുഹ്ര് (തേങ്ങികൊണ്ട്എനിക്കും പഠിക്കണം
മജീദ് :..നീയൊന്ന് ചിരിച്ചൊ പണ്ട്ത്തെമാതിരിയുള്ള നിന്റെ ചിരി കാണാന്‍ കൊതിയകുന്നു
സുഹ്ര :ഞാന്‍ പണ്ടത്തെമാതിരി അല്ലെ ചിരിക്കുന്നതു
മജീദ് :അല്ല ഇപൊഴത്തെചിരിയില്‍ കണ്ണിരുളളത് പൊലെ
സുഹറ :അത് ഞാന്‍ വളര്ന്നു പൊയതു കൊണ്ടായിരിക്കാം പണ്ട്ഞാന്ചെറുത്ആയിരുന്നല്ലോ .
മജീദ് :(സങ്കടതൊടെ അന്ന് നീ കുട്ടിയയിരുന്നു.....ഞാനും..സുഹ്റാ..നമ്മുടെ  പ്രിയ്യപ്പെട്ട മാവ് ഈപൂന്തൊട്ടം എന്റെ അണ്ണാറകണ്ണന്പിന്നെ നീ എല്ലം വിട്ട് പുതിയ സ്കൂളിലേക്ക് പോകാന്എനിക്ക് മടിയാകുന്നു .
സുഹറ : മജീദ്നോക്ക് നോക്ക് പൂന്തോട്ടത്തില്നിറയെ തേന്കുടിക്കാന്പുതിയ പൂബ്ബാറ്റകള്വന്നിട്ടുണ്ട്‌ ,ആല്മരത്തില്ഒരു വാലാട്ടികിളി കൂട് കൂട്ടിയിട്ടുണ്ട......(കിളികളുടെ കളകളാരവം)
ബ്ലാക്ക് ഔട്ട്
സീന്‍ 3

വെളിച്ചം തെളിയുബോള് രംഗത്ത് അയാള്അസ്വസ്ഥനാണ്
അയാള്‍ : ഓര്മ്മകള്‍ ,വാക്കുകള്‍ ,പ്രവര്ത്തികള്മുഖ ഭാവങ്ങള്‍,ചിത്രങ്ങള്‍ ,എന്തല്ലാമാണ് മനസിലൂടെ പാഞ്ഞു പോകുന്നത് .മരിക്കുന്നതിനു മുന്പ് മജീദ്വന്നോ വന്നോ എന്ന് എത്ര തവണ ചോദിച്ചു ...ഒടുവിലുത്തെ ഓര്മ്മ
സുഹ്രാ ......(കരയുന്ന അയാള്‍ ,വെളിച്ചം കേന്ത്രീകരിക്കുന്നു  )

മജീദ് ; സുഹ്രാ.....
സുഹറഉം..എന്തെ?
മജീദ് ;എന്തയിരുന്നു സൂക്കെട് ?
സുഹ്ഒന്നും ഇല്ലായിരുന്നു
മജീദ് :പിന്നെ ഇത്രക്ക് ക്ഷീണിച്ചത്
സുഹ്:ഞാന്‍ മിനയാന്നാ അറിഞത് വന്നവിവരം
മജിദ് :ഞാന് ഒരിക്കലും വരില്ലാ എന്ന് കരുതി അല്ലേ
സുഹറ:എല്ലാവരും അങിനെ കരുതി ,ഞാന്, എനിക്ക് ഉറപ്പുഉണ്ടായിരുന്നു തിരിച്ചു വരും എന്ന്
മജീദ്എന്നിട്ടും പിന്നെ?
സുഹ്:അവരെല്ലാം നിശ്ചയിച്ചു ..എന്റെ സമ്മതം അരും ചോതിച്ചില്ല
(രംഗത്തേക്ക് ഒടിവരുന്ന മജീദിന്റെ സഹോദരികള്‍)
പാത്തുമ്മ:ഇക്കാക്ക ഇന്ന് ചെടിക്കെല്ലാം വെളളം ഒഴിച്ചതു ഞനാ
മജീദ്:ചെടികളില്ഉണ്ടാകുന്ന പൂക്കള്നിങ്ങള്രണ്ടു പേരുംസമമായഎടുത്തോളൂ പൂക്കള്‍ നിങള്‍ രന്റ്പേരും സമമായി എടുത്തൊളു (ഇതു കേട്ട് മജീദിന്റെ ബപ്പ രംഗത്തേക്ക്)
ബാപ്പ ;അവന്റെ ഉമ്മാടേ ഒരു ചെടി.എന്റെ മൊതലായ മൊതലൊക്കെ നശിപ്പിച്ച് അവനെ ഞാന്പഠിപ്പിച്ചു എന്നിട്ടവന്രാജ്യങ്ങളായരാജ്യങ്ങള്എല്ലാംചുറ്റിഒരുപാട് കൊല്ലം കഴിഞ് വന്നിരീക്കുണ് വെറും കൈയ്യൊടെഅവന്റെഒരു ചെടി സബ്ബാദ്യം ചെടി   വയസ്സ് കാലത്ത് ഇനിക്ക് സുഖിക്കാന് ഒരു തോട്ടം.ഒക്കെ ഞാന്വെട്ടി പറിച്ചു കളയും ഹിമാറെ
(മജീദ് തകര്ന്ന മട്ടില് സുഹ്രായിലേക്ക് , സഹോദരിമാര് മജീദ് ലേക്ക് )

ബ്ലേക്ക് ഔട്ട്
രംഗം 2
രംഗത്ത് അയാള്‍ ഒരു ചാരു കസേരയില്‍ ഇരിക്കുകയണു സോജാരാജ്കുമാരി എന്ന പട്ടിന്റെ പശ്ചാത്തലം ഇട്ക്ക് അയാള് തന്റെ മാവിനെ പരിചരിക്കുന്നതില്  ശ്രദ്ധാലുവാണ്)
അയാള്‍ :ആനുമ്മാ....പാത്തുമ്മാ
എയ് പാത്തുമ്മ ഒടി വാ നിങളുടെ അട് എന്റെ ബാല്യ കാല സഖി ത്തിന്ന് തിര്ത്തു ഹ്........നിന്റെ ആട് ഒരു വല്ലാത്ത സാധനം തന്യ ഇട്ടൊ
സഹൊദരികള്‍ രംഗത്തേക്ക് ഓടി വരുന്നു)
പാത്തുമ്മ:  പോട്ടെ ഇക്കാക്ക ഞാന്‍ രണ്ട് എണ്ണംവാങ്ങിച്ചു തരാം അതിന്റെ വിശ്പ്പോണ്ട് ആയിരിക്കും .
അനുമ്മ :എന്ത് തിന്നലും വിശപ്പ് കെടൂല .എന്റെ ആടിന്റെ പുല്ല് കട്ട് തിന്നും ഇക്കാക്ക .
പത്തുമ്മ:അയ്യൊ കളളത്തരം പറയാണ് കെട്ടൊ  ഇക്കാകാ
അയള്‍ ( വര്ത്തമാനം കേട്ട് രസിച്ച മ്ട്ടില്‍) മതി മ്തി നിന്റെ ആടിന്റെ ഒരു പുല്ല്
അയാള് :നീ കുട്ടികള്ക്കെല്ലാം  ആട്ടുബാല് കൊടുക്കണം
ആനുമ്മ : ഉം... കൊടുത്തത് ത്തന്നെ വലിയ ഇക്കാക്ക ഇമ്മാള് പത്തുമ്മാന്റെ ആട് എന്റെ ക്ഞ്ഞിക്കലം പൊട്ടിച്ചു
പാത്തുമ:ഉം...എന്റെ ആട് ഒന്നും അല്ല .ഇത്താത്തെടെ ആട് തന്യാ
ആനുമ്മ :മതിയെടി മതിയെടി വല്യ ഇക്കാക്ക ഇരിക്കണത് കണ്ടില്ലേ .നീ ഒന്ന് അടങിഒതുങി ജീവീര്എന്റെ ആടാണ് എന്ന് നീ എങനെ അറിഞ്ഞു
പത്തുമ്മ :ഞാന്‍ വലിയ ഇക്കാക്ക അറിയാന്‍ പറയാണ്.ഇത്താതെന്റെ അട് വന്നാല്‍ എന്റെ അടിനെ അകത്തു കൊണ്ട് പോയികെട്ടും.ഇത്താത്തേന്റെ ആട് എന്റെ ആടിന്റെ പുല്ല് കട്ടു തിന്നുംഞങളുടെ കപ്പ അത് കട്ടുതിന്നും.ഞങളുടെ കടുംചയ് അത് കട്ടു കുടിക്കും
ആനുമ്മ :മതിയെടി മതിയെടി നിന്റെ കക്കത്തെ ഒരു ആട് . നിനക്ക് എവിടെ നിന്നാ ആട്
പാത്തുമ്മ(ചിണുങി)അത് പിന്നെ ഇത്താത്ത തന്നത് തന്യാ
അനുമ്മ :(കരഞുകൊന്റ്,അയളുടെ അടുതേക്ക് നീങി)എത്ര ഇത്തത്തമാര് അനുശത്തിമാരുക്ക് കൊടുക്കുണുന്റ് ഇക്കാക്ക .അതൊന്ന് പറ്.എനിക്ക് ഇങനെ തന്നെ കിട്ടണം
പത്തുമ്മ:എത്രയൊ അനുശത്തി മാര്ക്ക് ചെട്ടത്തിമാര് ആന കൊടുക്കണ് പിന്നെല്ലേ നിന്റെ ഒരു വിര പൊലത്തെ ആട്
ആനുമ്മ :(ദേശ്യത്തില്‍) എടി കതീജാ ഞമ്മടെ ആടിനെ വിളിക്ക് ഞമ്മക്ക് പൊകാം ഞമ്മക്ക് ഇനി  പൊരേല് കാല് കുത്തണ്ടാ
പൊട്ടിചിരിക്കുന്ന അയാള് ...


ബ്ലാക്ക് ഔട്ട്
രംഗം 3
സീന് 1
വെളിച്ചം തെളിയുമ്പോള്‍ വീണ്ടും മറ്റൊരു പഴയ വീടാണ് . ജനലിലൂടെ കബ്ഇട്ട കുത്തി എടുക്കാന്‍ ശ്രമിക്കുകയാണ് സാറാമ്മ

കേശവന്‍ നായര്‍ സാറാമ കാണാതെ പിറകില്
സാറാമ്മ  :ഞെട്ടിതിരിഞ് ) ഒരു മണിക്കൂറായി ഞാനീ പാഴ് വേല തുടങിയിട്ട് .എന്ത് ചെയ്തിട്ടും അത് കബിന്റെ അറ്റത്ത് ഉടക്കുന്നില്ല. ഞാന്‍ ഒരു കളള താക്കോല്‍ ഉണ്ടാക്കും
കേശവന്‍നായര്‍:ഞാന്‍ ഇല്ലാത്തപ്പോള്‍ എന്‍റെ മുറിക്കകത്ത് എന്താണ് കാര്യം. കബില്‍ എന്ത് ഉടക്കുന്നില്ലാ എന്നാണ് പറഞത്
സാറാമ്മ:അത് പിന്നെ ...........................

കേശ :പറയു...പറയു
സാറാമ്മ :ശ്രീമാന്‍ കേശവന്‍ നായര്ക്ക് വന്ന മാസിക ജനലിലൂടെ  ശിപ്പായി ഇടുന്നത് കണ്ടു അത് എടുക്കാനുള്ളശ്രമം ആയിരുന്നു
ജോലി ഇല്ലാതെ വെറുതെ ഇരുന്ന് ഞാന്‍ മടുത്തു എനിക്കെന്തെങ്കിലും ജൊലി തരപ്പെടുത്തിതരാമൊ
കേശ:(പുഞ്ജിരിയോടെ..അലൊചിച്ച്   )ജോലി....ജോലി..?ഞാന്‍  തരുന്ന എന്ത് ജോലിയും നീ നീ സ്വികരിക്കുമൊ?
 സാറാമ്മ :തീര്ച്ചയായും...
കേശ :പതുക്കെജേലി ...... പിന്നെ...സമ്മതമെങ്കില് നീയെന്നെ പതുക്കെ പ്രേമിച്ചൊ.!!!!!!!!!!!
സറാമ്മ :(ഇത് കേട്ട് ആലൊചീച്ച്).വെറുതെ പ്രേമിക്കാനെല്ലെപൈസയും  കിട്ടും നല്ല കാര്യം എത്രയാ ശബളം
കേശ : (വശത്താടെ) 20 രുപ
സാറാമ്മ : ജൊലി സ്ഥിരമാണോ അതോ താല്‍ക്കാലികമോ .............
കേശ : സ്ഥിരമാക്കിക്കോ .....
സാറാമ്മ (ചിന്തിച്ച് ) തങ്കൾ മരിച്ചുപൊയാൽ എനിക്കാര് ശബളം തരും
കേശ : ( നാണം ഭാവിച്ചു ) നമുക്കൊരുമിച്ച് മരീക്കാമെന്നെ
സാറാമ്മ : അയ്യട കൊന്തൻ നായരെ
അതിരിക്കട്ടേ…..പ്രേമിച്ചാൽ കല്ല്യണം കഴിക്കണം……..കല്യാണം കഴിച്ചാൽ കുട്ടികൾ ഉൻണ്ടാകില്ലെ .കുട്ടികളുണ്ടകില്ലെ അവരെ നാം എതു മതത്തിൽ വളർത്തുംക്രിസ്ത്യനിയൊ ഹിന്ദുവൊ
കേശ :ഒരു മതത്തിലും വേണ്ട അവരിങനെ നിർമ്മതരായി വളരെട്ടെ മ്ര്യഗങളെ പൊലെ
പക്ഷികളെ പൊലെ ചീങ്കണ്ണികളെ പൊലെ
സാറാമ്മ :അതിരിക്കട്ടെ തങ്കക്കുട്ടന് നാം എന്ത് പേര് ഇടും.ക്രിസ്ത്യനിയുടെ പെരും ഹിന്ദുവിന്റെ പേരും ഇടാൻ പറ്റില്ലല്ലൊ
കേശ ;അപ്പൊ നമുക്ക് ഒരു ചൈന  പേര് ഇടാം
സാറാമ്മ: എന്തൊന്ന്
കേശ :ഡങ്ക് ഡിങ്കൊങ് (കേശവൻ നായർ നീട്ടിയൊന്ന് വിളിച്ചുനൊക്കുന്നു)
സാറാമ്മ: അയ്യെ ഈപേര് വേണ്ട…….
കേശ :ഇനി റഷ്യനുണ്ട് സ്കി ചേർത്താ മതി…. ഉദാഹരണം ചപ്ലൊസ്കി
സാറാമ്മ :അതും ശരിയകില്ല
കേശ: എന്നാൽ കിട്ടിയിരിക്കുന്നു സ്റ്റയിലൻ പേരുകൾ .ഇൻഡ്യ,പ്രേമലേഖനം,ചെറുകഥ
സിബൊളിസം,അടക്കാമരം നാടകം ,ആകാശമുട്ടയി
(ആകാശമുട്ടായീയിൽ സാറാമ്മയുടേ തിളങുന്നകണ്ണുകൾ ക്കാണാം)
രണ്ടുപേരും ആകാശമുട്ടായീ എന്ന് നീട്ടി വിളിച്ചുനൊക്കുന്നു
സാറാമ്മ :നിർത്ത് ,നിർത്ത്,ഞനൊന്ന് വിളിച്ചുനൊക്കെട്ടെ
ആകാശമുട്ടായീ….ആകാശമുട്ടായി………..
(എന്തൊഅലൊചിച്ച് ഉറ്ക്കെ ചിരിക്കുന്ന സാറാമ്മ)
ഞാനെന്തൊരു മണ്ടിയാ….വെറുതെ പ്രേമിക്കുന്ന പണിയല്ലെ ഉളുളു അതിന് ഇത്രയതികം ചിന്തൈക്കുന്നത് എന്തിനാണ്
(കേശവൻ നായർ സാറാമ്മ വരുതിയിലായി എന്ന ഗമയിൽ..വിഷയം മാറ്റാൻ ശ്രമിച്ചുകൊന്റ്)
കേശ : മതി മതി അത്രമതി (കീശയിൽ നിന്നും തക്കൊൽ കൂട്ടം എടുത്ത് നീട്ടികൊണ്ട്) ഇനി മുതൽ കബിട്ട് കുത്തണ്ട എന്റ മുറിയുടെ തക്കൊലാണ് ( പിന്നെ വളരെ മടിച്ചുകൊന്റ് കീശയിൽ നിന്നും ഒരു കടലാസ് കഷണം എടുത്ത് സാറാമ്മയുടെ അടുത്തേക്ക് നീട്ടുന്നു )
സാറാമ്മ : ഇതെന്തണ്
കേശ :ഇത് ..ഇത് എന്റെഹ്ര്യദയമാണ്…………..പ്രേമലേഗനം
സാറാ : ചീ …………(പ്രേമലേഗനം ചുരുട്ടി എറിയുന്ന സാറാമ്മ) നേർത്ത സംഗീതത്തിന്റെ പാശ്ചാത്തലത്തിൽ കുനിഞ ശിരസുമയി അകത്തേക്ക് കയറിപൊകുന്ന കേശവൻ നായർ……നനുത്തചിരിയൊടെ് സാറാമ്മ ..പ്മ്മി പൊയി ചുരുട്ടിയെറിഞ കടലാസ് കശണം നിവർത്തി വായിക്കുന്നു .കേശവൻ നായർ ശബ്ദം പിന്നരങിൽ കേൾക്കാം Still
പ്രിയ്യപ്പെട്ട സാറാമ്മെ
ജീവിതം യവ്വന്ന തിഷ്ണവും ഹ്ര്യദയം പ്രേമസുരഭിലവുമായിരിക്കുന്ന് അസുലഭ കാലഘട്ടത്തെ എന്റ്രെപിയ്യസുഹ്ര്യത്ത് എങിനെ വിനിയൊഗിക്കുന്നു
ഞനാണങ്കിൽ എന്റെ ജീവിതത്തിലെ ഒരൊ നിമിഷവും സാറാമ്മയൊടുളള പ്രണയത്തിൽ കഴിയുകയാണ്………………………സാറാമ്മയൊ (പിന്നരങിൽ അകലേക്ക് മറിയുന്ന തീവണ്ടിയുടെ ശബ്ദം ……..still ………………

Black Out

സീൻ 2


രഗം മറ്റൊരു വീടാണ് എന്ന സൂചനയിലേക്ക് …സാറാമ്മയുടെയും കേശവൻ നായരുടെയും കഴുത്തിൽ ഒരു തുളസിമാല കാണാം.
കേശ : എടി സാറാമ്മെ ഇന്ന് നമ്മൾ രജിസ്റ്റർ വിവഹം കഴിഞ് ഫസ്റ്റ് ക്ലാസ്സ് ഭാര്യ ഭർത്തക്കന്മാരായി
സാറാമ്മ :എനിക്കങട്ട് വിശ്വസം വരുന്നില്ല ഒളിചൊട്ടം വിജയാവും എന്ന് ഞാൻ കരുതിയതല്ല
കേശ : (ജനലിലൂടെ നൊക്കി) ഇനി നിന്റെ തന്തയങാനും വരുമൊ
സാറാമ്മ : എന്തൊരു പേടിയാ മനുഷ്യന്
കേശ : (സമാധാനിപ്പിച്ചുകൊന്റ്) അത് വിട് സാറാമ്മെ. (ഒന്ന് നിറുത്തി) എന്നുമുതൽ നിനക്ക് മുന്ന് കര്യങളിൽ സ്വതന്ത്ര്യം ഉണ്ടായിരിക്കും .
സാറാമ്മ :വെറും ചിണുങാണ്ടി മൂന്ന് കാര്യങളിലൊ
കേശവ :അതെ ആഹാരം ,വ്സ്ത്രം ,വിശ്വാസം
സാറാമ്മ :അപ്പൊ വീട്ടിൽ രണ്ട് അടുക്കള ഉണ്ടാവുമെന്നാണൊ ?
കേശ :ഹെ… ഒരൊറ്റ നുണുങ് അടുക്കള സാറാമ്മെ
സാറാമ്മ : അപ്പൊ ഞാൻ എനിക്കും കേശവൻ നായർക്കും രണ്ട് ആഹാരം പാകം ചെയ്യണം എന്നാണൊ
കേശ :ഒരറ്റതരം സാറാമ്മെ
സാറാമ്മ :ആരുടെ ഇഷ്ടം അനുസരിച്ച്
കേശ :എന്റെ അടുക്കളക്കാരിയുടെ ഇഷ്ടം അനുസരിച്ച്
സാറാമ്മ :അത് ന്യായം ……ഞാൻ കാലത്ത് കാപ്പിയെ ഉണ്ടക്കൂ
(ചൂലെടുത്ത് അടിച്ചുവാരാൻ ഒരുങുന്ന സാറാമ്മ)
കേശ : അതുകഴിഞ് ഞാൻ വെളിയിൽ പൊയി ചായ കുടിക്കും
സാറാമ്മ :കിട്ടുന്ന ശബളം മുഴുവനും എന്നെ എൽപ്പിക്കണംഞാനുണ്ടക്കുന്ന കാപ്പി കുടിച്ചാൽ മതി
കേശ : പൊര പൊര എനിക്ക് ചായകുടിക്കണം അല്ലങ്കിൽ ഒരു മതിരിയാണ്
തർക്കം മുറുകുന്നു ….ചായ………കാപ്പി..
സാറാമ്മ :നിങളെ ഞാൻ ശരിയാക്കും (ചൂലെടുത്ത് കേശവൻ നായരെ അടിക്കാൻ നൊക്കുന്നു)
Workout

Still
 black out


രംഗം 4



സീൻ 1
നേർത്ത സംഗീതത്തിന്റെ പശ്ചാത്തലാത്തിൽഒരു ഒര്രുതലയിൽ ഇരിക്കുന്ന അയാള്‍ ,കൈയ്യില്‍ഒരു റേഡിയോ അയാൾ അത് ടുൺ ചെയ്യാൻ ശ്രമിക്കുന്ന ചിത്രം അരന്റവെളിച്ചത്തിൽ ജാലകത്തിന് ഇടയിലൂടെ കാണാം അയാൾ അതില്‍ വ്യപ്ര്തനാണ് .അതിനിടയില്‍ പുറത്ത് ജനാലരികില്‍ ഒരു അസ്വസ്തനായ യുവാവ് അയാളെ വിളിക്കാൻ ശ്രമിക്കുന്നുണ്ട് .പക്ഷെ അയാൾ തന്റെ ജോലിയില്‍ ശ്രധ്ദ കേന്ത്രീകരിച്ചിരിക്കുന്നതിനാൽ പരാജയപ്പെട്ട യുവാവ് ഒരു പ്രസ്തവന നടത്തുകയണ്)
യുവാവ് :പണ്ടൊരുകാലത്ത് അചച്നും അമ്മയും ഇല്ലത്ത ഒരു യുവാവ് ഉണ്ടായിരുന്നുഅയാൾ വളരെ കൊലപതകം ചെയ്തു.ഒരു പതിനലാമത്തെ വയസ്സില്.
അയാൾ (:പുറത്തിറങ്ങി ) ആരാ നിങള്‍ നിങള്‍ ആരെ പറ്റിയണ് പറഞു വരുന്നത്
യുവാവു :എന്നെ പറ്റി തന്നെ
അയള്‍ : ഞാൻ വിചരിച്ചു വല്ല
യുവാവ് : വല്ല ഭ്രന്തനും അയിരിക്കുംഎന്നല്ലേ
അയാള്‍ :നിങ്ങള്‍ക്ക് ഒന്ന് കുളിച്ച് വ്ര്യത്തിയായിക്കുടെ )
യുവാവ് : വെളളം ഭൂമിയുടെ ചൊരയണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു
അയാല്‍ : അട്ടെ നിങള്‍ എന്തിനാണിവിടെ  വന്നത്
യുവാവ് : അങയെ ഒന്ന് കാണാന്‍
അയാള്‍ : നിങള്‍ എന്‍റെ അരാധകനാണ് അല്ലേ ?
യുവാവ് : അതേ
അയള്‍ :നിങള്‍ എനിക്ക് എന്താണ് കൊണ്ട് വന്നത്
യുവവു : എന്റെ പക്കല്‍ ഒന്നും ഇല്ല
അയള്‍ :നിങള്‍ അഹാരം വല്ലതും കഴിച്ചൊ
യുവാവ് :ഇല്ല
അയാള്‍ :എന്താ ഭാവം
യുവവ് :ഭാവമോ
അയാള്‍ :അതെ ഒന്ന് നിങള്‍ ഇങനെ ക്ഷോഭിക്കരുത , രണ്ടു നിങ്ങള്‍ എന്നെ ഇത്ര ഭയങ്കരമയി തുറിച്ച് നോക്കരുത് , മൂന്ന് നിങള്‍ പല്ല് തേച്ച് കുളിക്കണം
നാല് ഞാന്‍ തരുന്ന അലക്കിയ വസ്ത്രങള്‍ ധരിക്കണം സ്മ്മത മാണോ
യുവാവ് :അതെ
അയാള്‍ :നിങളെ പട്ടാളത്തില്‍ നിന്നും പിരിച്ചുവിട്ടതാണൊ
യുവാവ് :അതെ
അയാള്‍ : എന്താ കാരണം
യുവാവ് :അറിഞില്ലേ (അട്ടഹസിച്ച്അറിഞില്ലേ ..... യുധ്ദം ജയിച്ചു യുധ്ദം ജയിച്ചു.....(.അയാള്‍ യുവാവീനെ തുറിച്ച് നോക്കുകയാണ് രംഗം  ക്രമേണ നീല നിറമാവുകയാണ് അത് ചുകപ്പിലേക്ക് വഴിമാറുന്നു.....അട്ടഹാസങ്ങള്‍... അലര്‍ച്ചകള്‍  workout war.......വെളിച്ചം സാധാരണ നിലയിലേക്ക് )
യുവാവ് :ഞാന്‍ കൊന്നു അനെകം പെരെ ... അങിനെ അവര്‍ യുധ്ദം ജയിച്ചു (വിതുബിഎന്നിട്ടും ഞാന്‍ ജയിച്ചില്ലാ, എന്നെ പൊലെ അനേകംപേര്‍  ജയിച്ചില്ല (യുവാവ് കൂജയില്‍ നിന്നും  വെളളം കുടിച്ച് ശന്തനാകുന്നു)
അയള്‍ :എത്ര പട്ടാളക്കാരെ പിരിച്ചുവിട്ടു
യുവാവ് :നലൊ അഞ്ചൊ ലക്ഷം വരും
അയാള്‍ :നിങ്ങള്‍ അവരുടെ പ്രതിനിധി ആണ് അല്ലെ
യുവാവ് :ഞാന്‍ ആരുടേയും പ്രധിനിധിയല്ലാ .എന്‍റെ സ്വന്തം പ്രധിനിധി
അയാള്‍ :ക്ഷൊഭിക്കതിരിക്കു സുഹൃത്തെ
യുവവ് : എനിക്ക് കയര്‍ക്കണം .ആരൊടെങ്കിലും ഒക്കെ കയര്‍ക്കണം .അനേകം നാളായി സമധാനമയി ഞനൊന്ന്നു ഉറങിയിട്ടു .പരസ്യമായി അച്ചനും അമ്മയും ഇല്ലാത്ത് ഞാന്‍........എന്റെ തുടക്കം  അവിടെ നിന്നായിരുന്നു, നാലും കൂടിയ വഴിയിൽ നിന്ന്.ഒരു വെളുപ്പാന്‍ കാലത്ത് ചൊര കുഞായി ഒരു തുണി
പൊതിയില്‍ ഏകാന്തമായി ഇരുട്ടത്ത്,അനാഥമായി .ആരൊ കണ്ടു പൊയി പോലീസില്‍ അറിയിചു,ഗവണ്മെന്റില്‍ അറിയിചു,അവരെന്ത് ചെയ്യാനാണ്. അവരെന്നെ കുളിപ്പിച്ചു.ഞാൻ ഭയങ്കരമയി കരഞു എന്നാണ് എന്‍റെ വളര്ത്തച്ച്ചന്‍ പറഞതു, കൊടാനുകൊടി പേരുകളില്‍ ഒന്ന് എനിക്കും ഇട്ടു അദെഹ്ത്തിന്റെ മതത്തില്‍ വളര്‍ന്നു .
അയാള്‍ :നിങള്‍ അദെഹത്തിന്റെ ജാതിയില്‍ വളര്ന്നു എന്ന് പറ .
യുവാവ് :എന്ന് മാത്രം .ഞനിപ്പൊൾ ഒരു മതത്തിലും വിഷ്വസിക്കുന്നില്ലാ എറെ കൂറെ മതങളെല്ലാം ഒന്ന് തന്നെ എല്ലാം മനുഷ്യരെ നന്നാക്കാന്‍
അയാള്‍ ;(ക്ഷൊഭത്തൊടെപ്രസവിച്ച ഉടനെ നിങ്ങളെ കൊന്ന് വല്ല പട്ടിക്കും ഇട്ട് കൊടുത്തില്ലലൊ
യുവാവ് : എങ്കില്‍ ഞാന്‍ കൊന്നവരുടെ വിറങ്ങലിച്ച ശരീരം എനിക്ക് കാണേണ്ടി വരില്ലയിരുന്നു
ആര്‍ത്തലച്ചുകരഞ്ഞകുട്ടികള്.സ്വന്തം കുട്ടികളുടെ മുന്നില്‍ മാനം രക്ഷിക്കാന്‍ ആത്മഹത്യ് ചെയ്ത അമ്മമാര്‍ തണുത്തുറഞ രക്തകട്ടകള്‍ (workout war)
(ആര്‍ത്ത നാദങ്ങള്‍,അലര്‍ച്ചകള്‍................രംഗം ഒരു ചുവന്ന കടലായി..)

                                 .രംഗം 4


(വെളിച്ചം തെളിയുമ്പോള്‍ ഒരു കത്തി പിടിച്ച് നടക്കുകയാണ്അയാള്‍ ഇടക്ക് ചാരു കസേരയില്‍ ഇരിക്കുന്നും ഉണ്ടെങ്കിലും...ഉറക്കുന്നില്ല ,
 കുറെ പേപ്പറുകള്‍ വായിച്ചു നോക്കുണ്ട് അത്കയ്യിലിരിക്കുന്ന കത്തികൊണ്ട് കീറി പറിച്ച് എറിയുകയാണ് അയാള്‍... ഒരു സമനില തെറ്റിയഭാവം.തന്‍റെ കത്തി അകത്തേക്ക് നീട്ടി കൊണ്ട് അലറുകയാണ്)
അയാള്‍ :ഇറങ്ങാന്‍ പുറത്തേക്ക് ഇറങ്ങാന്‍ എടൊ ഭര്യ കുട്ടിയേയും എടുത്ത് പുറത്തിറങാനാ പറഞത് പേടിച്ച് പുറത്തിറങ്ങി വരുന്ന ഭാര്യ )
അയള്‍ ;(കത്തിനീട്ടി)മാറി നില്ക്കാന്‍..എടൊ ഭര്യ മാറി നില്ക്കാനാ പറ്ഞത്...(ശന്തമയി) എന്താ നിന്റെ പേര്
സ്ത്രീ ;ഫാബി..
ഭ്രന്തമായി പൊട്ടിചിരിചുകൊന്റ്.....)......അയാള്‍ എന്താ നിന്റെ ജോലി?
സ്ത്രീ ;ഞാന്‍ താങ്കളുടെ ഭാര്യ ആണ് അയാള്‍ പൊട്ടിചിരിക്കുകയണ് ക്രമാതിതമായ കിതപ്പൊടെ പൊകുന്ന അയാള്‍ വ്വെളിച്ചം ജനലില്‍ കേന്ത്രീകരിക്കുന്നു ജനലിലൂടെ അയാളെ കാണാം )
അയാള്‍ : അവന്‍ പലരൂപ്ത്തിലും വരും ചിലപ്പൊള്‍ ഇവളുടെ രൂപത്തില്‍ അല്ലങ്കില്‍ അവ്ന്റെ രൂപത്തില്‍ പുനലൂര്‍ രാജന്റെ...?(വെളിച്ചം ജനലില്‍ കേന്ത്രീകരിക്കുന്ന്...രംഗത്തേക്ക് കടന്നു വരുന്ന അയാളുടെ സുഹ്ര്ത്തുക്കള്‍)
സുഹ്ര്ത്ത് 1 ;ഒന്നും സംഭവിക്കാത്തതുപൊലെ ന്മുക്ക് കയറാം
സുഹ്ര്ത്ത് 2 :വേണ്ട അകത്ത് കയറിയാല്‍ എന്തും സംഭവിക്കും.
സൂഹ്രത്ത് 1 : എന്ത് വേണമെങ്കിലും ചെയ്യട്ടെ , ഞാന്‍ അകത്തു കയറി നോക്കാന്‍ പോകുന്നു
(അകത്തേക്ക് കയറുന്ന സുഹൃത്ത് 1 നെ കണ്ടതും അയാള്‍ കത്തിയും ആയി പാഞ്ഞടുക്കുന്നു
ഇത് കണ്ട സുഹ്രത്ത് 2 ഓടി അയാളെ പിടിക്കുന്നു )

സുഹൃത്ത് 1 :എന്താണിതല്ലാം ഗുരോ ...എന്നെ മനസിലായില്ലേ ,,ഞാനാണ് വാസു... നൂലന്‍ വാസു ......( വാസുവിനെ തിരിച്ചറിഞ്ഞ അയാള്‍ മെല്ലെ തളര്‍ന്നു ) അവന്‍ വരുന്നുണ്ട് മരണം ..കറുത്ത കൈകളുമായ് അവന്‍ വരുന്നുണ്ട് ............................
വാസു എനിക്ക് തലയോല പറബിലെക്ക് പോകണം ............
സുഹൃത്ത്  1 : പോകാം ഗുരോ നമുക്ക് പോകാം .......... ( സുഹൃത്ത് രണ്ടിനോടായി )
ഒരു കാറ് വിളിക്കൂ ..........
ശാന്തനായ് ‘അനല്‍ ഹക്ക് ‘ എന്ന് പറഞ്ഞു സുഹൃത്ത് 1 ന്റെ കൈകളിലേക്ക് കുഴഞ്ഞു വീഴുന്ന അയാള്‍ ...പുറത്ത് ഒരു കാര്‍ വന്നു നില്‍ക്കുന്ന ശബ്ദം ...നേര്‍ത്ത വേദന നിറഞ്ഞ സംഗീതം ...)



                         തിരശീല


(അക്ഷര പിശാച് കാണാം  കാരണം മലയാളം ടൈപ്പ് ചെയ്യാന്‍ അത്ര മിടുക്കന്‍ അല്ല )