skip to main | skip to sidebar
ഒറ്റമരം
Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Thursday, August 12, 2021

 മെല്ലെ..

(കൊറോണ ഒരു വെടിച്ചില്ലുപോലെ നെഞ്ചിൽ തുളച്ചു കയറിയ നാളുകളിൽ നിന്നും മെല്ലെ ജീവിതത്തിലേക്ക്)
തിരക്ക് പഴയ കഥയായിരിക്കുന്നു
മെല്ലെ വാതിൽ തുറന്ന്
ജനലഴികളിലൂടെ
സൂര്യനെനോക്കാൻ
ഇഷ്ടം കൂടുന്നു
കെട്ടിടങ്ങൾ പ്രകാശത്തിൽ
ഇത്രയും തിളങ്ങാറുണ്ടായിരുന്നോ...
എനിക്കിപ്പോൾ അറിയാം
എന്നും രാവിലെ വരാറുള്ള
പ്രാവുകൾക്ക് എന്നോടെന്താണ്
പറയാനുള്ളതെന്ന്
നനക്കാൻ വീണ്ടും ചെന്നപ്പോൾ
ചെടികൾ പറഞ്ഞു
അതിലൊരെണ്ണം കരിഞ്ഞുണങ്ങിയത്
എനിക്കുവേണ്ടിയാണന്ന്
നിശബ്ദമായി കരഞ്ഞു.
വളർത്ത് കിളിക്കൂട് തുറന്ന് വെച്ച്
തിരിഞ്ഞു നോക്കാതെ നടന്നു...
പറക്കാൻ അവർ മറന്നുപോയിരിക്കുന്നു.
ഇനി മെല്ലെ പാടി തുടങ്ങണം
ഒരു പാട്ട് പാടാൻ തൊണ്ട ചൊറിഞ്ഞത്
ശ്വാസത്തിന് അറ്റത്ത് കറുത്ത വടിയുമായ് നിരന്തരം താളം നെറ്റിച്ച
വെളുത്ത നീണ്ട താടിയുള്ള മനുഷ്യനെ
ആയുശ്കാലം ഓർമ്മിക്കണം
നിലകിട്ടാത്ത ശാസങ്ങൾക്കിടയിൽ
പരവശരായി ഒടുന്ന
നീലകുപ്പായക്കാരികളായ
സഹോദരിമാരെയും
അവരോടെന്ത് പറയാനാനാണ്
ഒര് വാക്കെങ്കിലും അമ്മയോട് ചോദിക്കാൻ
കൊതിച്ച് വിവശനായ നിമിഷങ്ങൾ.
അടഞ്ഞ ശബ്ദം അമ്മ കേട്ടാൽ
അതുമതിയാകും അസുഖമാകാൻ
സ്വപ്നത്തിൽ മജീദും സുഹറയും വന്നു
അവസാന കണ്ടുമട്ടലായിരുന്നു.
മജീദ് സുഹറയായോട്
അവസാനമായി പറഞ്ഞത് വ്യക്തമല്ലായിരുന്നു
എന്നിട്ടും ഞാൻ വെറുതെ കരഞ്ഞു
പണ്ട് എഴുതിയ നാടകം പെയ്തിറങ്ങി
വിയർത്ത് കുളിച്ചു
എന്തൊരാശ്വസം...
എനിക്കിപ്പോൾ സ്ക്കൂൾ ഗ്രൂപ്പിൽ
സുപ്രഭാതം പറയുന്നവരെ
വല്ലാത്ത ഇഷ്ടമാണ്
നാളെ ഉണ്ടാവാനിടയില്ലാത്ത
ചില സാധ്യതകൾക്ക്
ഇന്നിൻറെ സേനഹമാണതെന്ന്
ആരും പറയാതെ അറിയാം
അല്ലെങ്കിലും
കുന്നുകൂട്ടിയ ഓർമ്മകൾക്ക്
പണ്ടെ തീ കൊളുത്തിയതായിരുന്നല്ലോ
ഇടക്ക് പെയ്ത ശ്വാസം കിട്ടാത്ത മഴയിൽ
പാതി വെന്ത് മണക്കുന്നതാണ്.
പുതിയ പാതകൾ
പഴയതിനെ ഉപേക്ഷിക്കും
മടുത്തു ഞാനിവിടം വിട്ടു
എന്നതെല്ലാം മനുഷ്യൻ
അവൻറെ ചരിത്രത്തിൽ
എത്രതവണയെഴുതിയ
ചുമരെഴുത്തുകളാണ്
അറ്റെതെന്തുമ്പോൾ
പുഴയുടെ തുടക്കത്തിലെ
വെറും നനവാണ് എന്ന തിരിച്ചറിവിൽ
കുലം കുത്തുന്ന ഒര് പുഴയുണ്ട്
ഹൃദയത്തിന് കുറുകെ
ഒച്ചത്തിൽ പറഞ്ഞ്
ഇനി എനിക്കൊന്നും കീഴടക്കണ്ട.
മെല്ലെ പറയാനാണ് ഇഷ്ടം
അവശേഷിച്ചതും ഉപേക്ഷിച്ചതും
അടയാളമാക്കി മെല്ലെ നടക്കണം
ഓർമ്മകളിൽ ഉൽക്ക പതിക്കാതെ സൂക്ഷിക്കണം...
അടുത്തും അകലെയും
ആരെല്ലാമുണ്ടെന്നും
അവരെല്ലാമെന്താണന്നും
കൃത്യമാണ്..
ഇതിലും കൂടുതൽ എഴുതാനുണ്ടെനിക്ക്
ഇത്രയെങ്കിലും എന്ന സാധ്യത
മാത്രമായ് ചുരുങ്ങുകയാണത്.
മരുഭൂമിയിൽ
മനുഷ്യൻ കാണാത്ത മഴ പെയ്യുന്നപോലെ...
ഞാനിപ്പോൾ തിളക്കമുള്ള
കുടുംബ ചിത്രങ്ങൾ
വീണ്ടും വീണ്ടും എടുക്കാൻ
തിരക്കാക്കുയാണ്..
തിരഞ്ഞ് പോകാനുണ്ട്
കുറെ മുഖങ്ങളെ
സെൽഫിയിലാക്കാൻ...
ലൗ ഫ്രെയിമിട്ട്
ഹൃദയത്തിൽ സുക്ഷിക്കാൻ.
Posted by ഒറ്റമരം at 3:51 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: കവിത

Friday, June 3, 2016

ആത്മഹത്യ കുറിപ്പില്‍ പറയാതിരുന്നത്

എന്‍റെ ഹൃദയത്തില്‍
ഒരു കഴുമരം ഒരുങ്ങുന്നുണ്ട്
ചില മൌനങ്ങള്‍
ഉയര്‍ത്താത്ത കണ്ണുകള്‍
വിടരാത്ത ചുണ്ടുകള്‍
അരങ്ങില്‍ നിറയെ നീല മുഖം മൂടിയുള്ള
മരണത്തിന്റെ കോറസ്സുകള്‍
ഭാഷയില്ലാതെ അഭിനയിച്ചു
ഒന്ന് തലയുയര്ത്താതെ
സംഭാഷണങ്ങളില്ലാതെ .
വിറങ്ങലിച്ച കുപ്പായ കീശയില്‍
നിങ്ങള്‍ തിരയുന്ന ആത്മഹത്യ കുറിപ്പില്‍
വെറുതെ ഞാന്‍ കുത്തി വരച്ചിടും .
ആദ്യാക്ഷരം പഠിച്ച കുഞ്ഞിനെപോലെ
ഓരോ ദിവസും
നിങ്ങളുടെ കലണ്ടറിന്‍റെ
ആണിയില്‍ ഞാന്‍ തുങ്ങിയാടും ,
ഓരോ മയക്കത്തിലും
ഓരോ മൌനത്തിലും
ഓരോ സ്വപ്നത്തിലും
മടങ്ങാന്‍ ആഗ്രഹിച്ച
പദങ്ങളോടു വെറുതെ കലഹിച്ചു
ഇനി ഞാന്‍ ഉറങ്ങട്ടെ .

Posted by ഒറ്റമരം at 1:09 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: കവിത

Friday, October 16, 2015

പാതി വെന്ത ചിത്രങ്ങള്‍

ചിതറി തെറിക്കുന്ന ചിത്രങ്ങള്‍ക്ക് കീഴെ
അറ്റം പിളര്‍ന്ന കണ്ണുകളില്‍ ചാരിയിരുന്ന്
മരവിച്ച കാല്‍ വിരല്‍ പതുക്കെ അനക്കി
വാക്കുകള്‍ തൂങ്ങി ചത്ത തൊണ്ടയില്‍
അവര്‍ ഉറക്കെ ഒന്ന്  മുരളാന്‍ ശ്രമിച്ചു
ഡിജിറ്റ് – വണ്‍ ,ടൂ ,ത്രീ , ഫോര്‍  
സഫ്രോണ്‍ ,വൈറ്റ് ,ഗ്രീന്‍ , മജന്ദ്‌
നിറങ്ങള്‍ പെരുമഴയായ്

കണ്ണുകള്‍ക്ക്‌ പകരം
രണ്ടു തുളകള്‍ അവശേഷിപ്പിച്ച്
ഒന്നില്‍ നിന്നും ശതകൊടിയായ്
ദൃശ്യങ്ങളെ  പൊടിച്ചരച്ച്
അനലോഗില്‍ നിന്നും ഡിജിറ്റലിലേക്ക്
കളറിംഗ്, ടോണിംഗ്, ടച്ചിംഗ്  
ജീവനും മരണത്തിനുമിടയില്‍
കൂട് വിട്ടു കൂറ് മാറിയ
പാതി വെന്ത ചിത്രങ്ങള്‍
വരി വരിയായ് മുഖത്തോട് മുഖം നോക്കി
നിര നിരയയായ് വെളിക്കിരുന്നപ്പോള്‍
ഓര്‍മ്മകളെ ചിപ്പിനകത്താക്കി
ചിത്രങ്ങളുടെ  നിഴലുകള്‍
ശബ്ദമില്ലാതെ ചെവിയില്‍ ചോദിച്ചു

തോട്ടിയെന്നാല്‍ ഇപ്പോഴും
തീട്ടം കൊരുന്നവന്‍ എന്ന് തന്നെയല്ലേ ?
മുഖത്ത് ചായം  ഇടാത്തവര്‍ക്ക്
ഒരു ദേശം തന്നെ ഇല്ലാതാകുമോ !



Posted by ഒറ്റമരം at 11:17 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: കവിത

Thursday, October 15, 2015


Posted by ഒറ്റമരം at 4:53 AM 1 comment:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: കവിത

Tuesday, July 28, 2015

ചില പ്രേമ വിചാരങ്ങള്‍

പ്രേമം കണ്ടോ ...........
പ്രേമം കാണുന്നില്ലേ.....
എന്താ കാണാത്തെ.........
രണ്ടു പേര്‍ പ്രേമിക്കുനത്
നിലാവിലും നിഴലിലും
ഇരുണ്ട മുറിക്കപ്പുറം
തീഷ്ണമായ അനുഭവം ആയവര്‍ക്ക്
എന്ത് കാണാനാ സുഹൃത്തെ
അല്ലങ്കിലും, പ്രേമത്തില്‍
എന്ത് കവിത, വിരഹത്തിലല്ലാതെ
കോളറ കലാത്തെ പ്രണയം
താജ്മഹല്‍,ശാകുന്തളം
നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍
സുഹറ ,മജീദ്‌
സന്യാസിനി ,പ്രാണസഖി......
അത് കൊണ്ടാണ് പണ്ടാരോ പറഞ്ഞത്
പ്രേമം എന്നത്
മണ്ടപോയ തെങ്ങിലെക്കുള്ള
ചെത്ത്കരെന്റെ കയറ്റമാണെന്ന്

എങ്കിലും ചങ്ങാതി
ചാറ്റല്‍ മഴ , മാവിന്റെ ഇല
ചക്കര കാപ്പി .തേങ്ങ പൂള്
ഒരു കൈ തലയില്‍
മറ്റേ കൈ പാവാട തുമ്പില്‍
നനഞ്ഞിട്ടും നനയാതെ
ഉടഞ്ഞിട്ടും ഉടയാതെ
ഒളി കണ്ണിട്ടൊരു നോട്ടം
അതുമതിയായിരുന്നു പിന്നിയിട്ടും
തുന്നികൂട്ടിയ പുതപ്പിനടിയില്‍
പൊട്ടിയ ഓടിനിടയിലൂടെ
പാത്രത്തിലേക്ക് വിഴുന്ന
ഒറ്റമഴ തുള്ളിയുടെ നാദം കേട്ട്
ഉറങ്ങാതെ കിടക്കാന്‍ ...

(പ്രേമം  സിനിമ കണ്ടപ്പോള്‍ തോന്നിയത് )
Unlike · Comment · Share · 276

Shiji Shaji
June 12 

Click here to Reply or Forward
3.61 GB (24%) of 15 GB used
Manage
Terms - Privacy
Last account activity: 1 minute ago
Details
Posted by ഒറ്റമരം at 12:03 PM 3 comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: കവിത

Thursday, June 4, 2015





വയലറ്റ് നിറമായ  സ്നേഹിതന് ..................


പേടിച്ച് പേടിച്ചാണ് ഒന്നടുത്തിരുന്നത്
തൊട്ടു തൊട്ടില്ല എന്നായിരുന്നു
ആദ്യത്തെ സ്പര്‍ശനം
ചിറി കൊട്ടിയുള്ള പരിഹാസചിരിയില്‍
നനഞ്ഞു പോയത് വിയര്‍പ്പില്‍ മാത്രമല്ല
വാക്കുകള്‍ മൌനത്തെ പോള്ളിക്കുമ്പോള്‍
നോക്കുകയായിരുന്നു കണ്ണിലെ ഹര്‍ശോന്മാദം.

പേടിക്കാനൊന്നു മില്ലന്നു നീ തന്ന ധൈര്യം
കുങ്കുമ പൊട്ടിലും കരിവളയിലും
ചന്ദനം തുളസി തുടങ്ങി
പിന്നെ നിന്റെ നീല ഞാരന്ബുകളിലും
തൊട്ടതും ചുംബിച്ചതും സത്യം

നീ പറഞ്ഞാണ് അറിഞ്ഞത്  
കുന്നിന്‍ ചെരുവിലെ ഏല കാടുകാടുകളിലെ
ചുവന്ന പൂക്കളെ കുറിച് .
പാല പൂത്ത് മണക്കുന്ന താഴ്വരയില്‍
നാഗമായ് ഇഴഞ്ഞു തിമര്‍ത്ത്
എത്ര തവണ പൊട്ടി ചിതറി നീ
ഈ മുറ്റത്ത് ആകാശത്ത് നദിയില്‍ ,


കണ്‍മഷി ചവര്‍പ്പിനും
കടല്‍ പൂഴിയുടെ ഉപ്പു പുളിക്കുംഅകലെ
വലിയ തുറമുഖങ്ങളെ കുറിച്ചു
നീ അല്ലെ ആദ്യം പറഞ്ഞത് .
എന്നിട്ടും ?

കനത്ത നിശബ്ദടതയില്‍ രണ്ടു കുടുകളില്‍
കുനിഞ്ഞ മുഖം നോക്കാതെ
വയലറ്റ് നിറമായ അയാള്‍ ചോദിച്ചു .,,,,,,
പീഡനം എന്നാല്‍ അന്ജനം പോലെ
വെളുത്തതാണോ സര്‍ ?




Posted by ഒറ്റമരം at 9:22 AM 1 comment:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: കവിത

Friday, March 20, 2015






 രണ്ടു മനുഷ്യരും കുറെ ബോണ്‍സായ് മരങ്ങളും.


അരണ്ട വെളിച്ചം
അയാളും അവളും
വീല്‍ ച്ചെയറും
വിവിധ തരം
ബോണ്‍സായ് മരങ്ങളും

ഇപ്പോള്‍ വെളുത്തു പോയത് പോലെ
നാല്‍പതു വര്‍ഷം പ്രായമായ
അരയാല്‍ ചെടിയുടെ
തൂങ്ങി കിടക്കുന്ന
വേരുകള്‍ പോലെ
അയാളുടെ മുടിയിഴകള്‍
ഇളകി ആടി കൊണ്ടേയിരുന്നു

വെട്ടിയൊതുക്കിയ ശിഖരങ്ങള്‍
അയാളുടെ കുറ്റി മീശയായ്
അവളുടെ വിടര്‍ന്ന മൂക്കിന് താഴെ
ചെറിയ ചില നീറ്റലുകള്‍ ഉണ്ടാക്കി

വീല്‍ ചെയറില്‍ അമര്‍ന്ന അവളുടെ കൈതലം
ബോണ്‍സായ് പ്രദര്‍ശനത്തിനു
സമ്മാനം നേടി തന്ന
മുപ്പതു വര്‍ഷം പ്രായമായ
അരയാലിന്‍ തൊലി പോലെ
ഇളകി നിന്നത് ആഹ്ലാദിപ്പിച്ചെങ്കിലും
ക്രൂരമായ ഒരു മന്ദഹാസത്തില്‍
വീല്‍ ചെയര്‍ മെല്ലെ
തനിയെ മുന്നോട്ടു നീക്കി
അയാള്‍ അവളോട്‌ ഇങ്ങനെ പറഞ്ഞു.

എന്‍റെ ശരവേഗത്തില്‍
ഞാന്‍ ഊറ്റം കൊണ്ടു
അസൂയ മുഖങ്ങളില്‍
ഞാനും ഉണ്ടായിരുന്നു
അപ്പോഴും നിനക്ക്
ഒന്ന് മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ
ഈ മരങ്ങളെ കുറിച്ച്
മണ്‍ചട്ടിയില്‍ വീര്‍പ്പു മുട്ടിയ
മഹാ മരങ്ങളുടെ
ചെറിയ ചില്ലകളെ കുറിച്ച്
പുതിയ നാബുകള്‍ ഉണ്ടാക്കുന്ന
ഇളം പച്ചയുടെ വെളിച്ചത്തില്‍
ആകാശത്തെ തൊടുന്ന
അറിവിനെ കുറിച്ചു


പകലുകള്‍ അനാഥമാക്കി
പറക്കലുകള്‍ മറന്ന ചിറകുമായ്  
അഗാധ മൌനത്തിന്റെ അവസാനത്തില്‍
ചില കൂമന്‍ കുറുകലുകളായ്
അവള്‍ അയാളോട് ഇങ്ങനെ പറഞ്ഞു

അന്നെനിക്ക്
അച്ഛനും അമ്മയും കളിക്കാനും
മണ്ണപ്പം ചുടാനും
കളി പന്തും, കളി വാച്ചും ഉണ്ടാക്കാനും
ഇടവഴിയെ പോയ
പന്തം കൊളുത്തി പ്രകടനത്തിലെ
തല എണ്ണാനും അറിയാമായിരുന്നു


അറിവുകളെല്ലാം ബാല്യത്തില്‍ വെച്ച്
നിനച്ചിരിക്കാതെ വന്ന നിന്‍
ചുവപ്പ് ലിഖിതത്തില്‍
വീണുരുണ്ടു കിതച്ച്
കാലുകളും കൈകളും ചെറുതായ
തല വലുതായ
ചലിക്കുന്ന ബോണ്‍സായ് മരമായ്‌
ഒരു മകന്‍റെ പിറവിയുടെ
ആഹ്ലാദം നിറഞ്ഞ വേദനയിലൂടെ
നമുക്ക് ഇടയില്‍ അവശേഷിക്കുന്ന
അവസാന സ്മാരകത്തിനു
ഉപാധിയില്ലാത്ത കാവലായ്
മറ്റൊരു യുദ്ധത്തിനു ശേഷിയില്ലാതെ
ഓരോ പോര്‍മുഖത്തും നീ
തളര്‍ന്നു വീഴുമ്പോഴും
നിന്‍റെ ന്യായം ഒന്ന്‍ മാത്രം

കുറ്റപെടുത്താന്‍ നമുക്ക്
ഒരു കാടു നിര്‍മ്മിക്കാം
നിറയെ മാളങ്ങള്‍ പണിയാം
ചില പാബുകളെ തേടാം

ഒരു കുഞ്ഞു ചിരിയില്‍
ഒരു കുഞ്ഞു തളിരില്‍
അവസാനിക്കുന്നതല്ല ലോകം.
എങ്കിലും പറയാം


നിന്റെ മകന്‍
ചിരിക്കാതെ കരയാതെ
അമ്മെ എന്നത്ഒരു കൂകലായ്
അച്ചാ എന്നത് കാറ്റ് മാത്രമായ്
എന്നെയും നിന്നെയും പരിഹസിച്ച്
ഒരു ചില്ലയില്ലാ മരമായ്‌
നിന്‍റെ ബോണ്‍സായ് മരങ്ങള്‍കിടയില്‍

അയാളായത് നീ അറിഞ്ഞില്ലേ.
Posted by ഒറ്റമരം at 3:07 AM 1 comment:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: കവിത

Saturday, March 7, 2015








ഒച്ചുകള്‍





ഞെക്കി ഞരങ്ങി
മുക്കി മൂളി
മൂലക്കുരു
കീഴ് വായു
മേല്‍ വായു
നെഞ്ഞെരിച്ചില്‍
കണ്ണ്എരിച്ചില്‍
വായ്‌ നാറ്റംകൂടിഉണ്ടേല്‍
സന്തോഷം
ഗള്‍ഫിലല്ലേ
അച്ചനു വയസ്സാം കാലത്തുണ്ടായ ഗുളിക പാത്രം
എനിക്കിപ്പെഴെ സ്വന്തം
Posted by ഒറ്റമരം at 2:49 AM 1 comment:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: കവിത

Saturday, February 21, 2015

കടെലെടുക്കാത്ത ചില മരണങ്ങള്‍







മക്കളുടെ സ്വപ്നങ്ങളില്‍ തങ്ങള്‍ക്ക്
പങ്കില്ലാ എന്ന് പരസ്പരം പറഞ്ഞു
അവര്‍ തിരിഞ്ഞു നടന്നു
ആര്‍ത്തിരമ്പുന്ന ഹൃദയം ഉള്ളവര്‍
കിനാക്കള്‍ക്ക് ബാലിയിട്ടവര്‍
കൊടി മരങ്ങളും കൊടി കൂറകളും
ഒലിച്ചുപോയി ഉണ്ടായ ഇടവഴികളിലൂടെ
കാലം അവര്‍ക്ക് നല്‍കിയ മൌനത്തിന്‍റെ
ചിതലെടുക്കാത്ത ചില പുറ്റ്കള്‍ക്കിടയിലേക്ക്

പിന്നിട് മക്കള്‍ ഒരുക്കിയ
ശീതികരിച്ച സ്വീകരണ മുറികളില്‍
ചില്ലകള്‍ വെട്ടി മാറ്റപെട്ട ബോണ്‍സായ് മരങ്ങളായ്‌
അമര്‍ത്തിവെച്ചിട്ടും അടങ്ങാത്ത നിശബ്ദതയില്‍
ചരിത്രത്തിനു തെളിവ് ചോദിക്കുന്നവരുടെ മുഖത്തെ 
തിരയെടുത്ത  നിര്‍വികാരതയില്‍ നോക്കി
കടെലെടുക്കാത്ത  ചില മരണവും കാത്ത്
Posted by ഒറ്റമരം at 1:53 AM 1 comment:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: കവിത
Older Posts Home
Subscribe to: Posts (Atom)

ഒറ്റമരം.....


അംബരിപ്പിക്കുന്നവാക്കുകള്‍.......
തീഷ്ണമായചിന്തകള്‍...
കൊതിപ്പിക്കുന്ന പദസംബുഷ്ടത......
ഒന്നും തരാനാവില്ലായെന്നറിയാം
പിന്നെ എന്തിനാണ്
ഒരു എഴുത്ത് സൂത്രം...?
ചില അടയാളങ്ങള്‍
വ്യാപ്തി ഉണ്ടെന്നറിയില്ല
പിന്നെ ?
അമ്പലപ്പറമ്പിലെ നാടകത്തില്‍
നല്ലതങ്ക കുട്ടികളെ
കിണറ്റിലേക്കെറിയുമ്പോള്‍
നെടുവീര്‍പ്പിട്ട അമ്മക്ക്........
ഒരുപാട് പിന്നിയ ഒറ്റപുതപ്പെടുത്ത്
നാടകത്തിന് കര്‍ട്ടന്‍ കെട്ടിയ
ചെറുപ്പത്തിന്റെ ഓര്‍മ്മക്ക്....
പിന്നീട് എപ്പോഴൊ...
മനസിന്റെ ഇക്കരക്ക്
കുടിയേറിയ നാടകഭ്രാന്തിന്
അലച്ചിലിന്...
ഉറക്കമിളപ്പിന്.........
സ്വപ്നങ്ങള്‍ക്ക്....
കലഹത്തിന്
ലഹരിക്ക്..
കൂട്ടത്തല്ലിന്.
പ്രവാസത്തിന്റെ മണല്‍കാറ്റിലും
മനസില്‍ നിന്നും പറന്നുപോകാത്ത
നാടകകാലത്തിന്
ഒറ്റമരത്തിലെ കിളിക്കുടിന്.......


എന്നെക്കുറിച്ച്....

My photo
ഒറ്റമരം
മസ്ക്കറ്റില്‍ ഒരു പ്രവാസിയായി കഴിഞ്ഞ കുറച്ച് കാലമായി ജീവിക്കുന്നു
View my complete profile

കൂടെയുള്ളവര്‍

ഇതുവരെ.....

  • കവിത (10)
  • നാടകം (1)
  • നിരീക്ഷണങ്ങള്‍ (3)
  • പുസ്തക പരിചയം (1)

എഴുത്ത് സൂത്രങ്ങള്‍

  • ▼  2022 (2)
    • ▼  December (1)
      •  വിത്തുകൾ (ചങ്ങായി തരം )ചിലതങ്ങിനെയാണ്ഏതെങ്കിലും പ...
    • ►  January (1)
  • ►  2021 (1)
    • ►  August (1)
  • ►  2020 (1)
    • ►  June (1)
  • ►  2016 (1)
    • ►  June (1)
  • ►  2015 (11)
    • ►  October (2)
    • ►  July (1)
    • ►  June (2)
    • ►  April (1)
    • ►  March (2)
    • ►  February (3)
  • ►  2013 (1)
    • ►  December (1)
  • ►  2009 (1)
    • ►  October (1)

മറ്റിടങ്ങള്‍

  • മനോഹര്‍ മാണിക്കത്ത്
  • ടി.പി.അനില്‍കുമാര്‍
  • ബാലചന്ദ്രന്‍ ചുള്ളിക്കാറ്റ്
ജാലകം
free hit counters
free hit counters