Tuesday, July 28, 2015
Subscribe to:
Posts (Atom)
ചില പ്രേമ വിചാരങ്ങള്‍
പ്രേമം കണ്ടോ ...........
പ്രേമം കാണുന്നില്ലേ..... എന്താ കാണാത്തെ.........
രണ്ടു പേര്‍ പ്രേമിക്കുനത്
നിലാവിലും നിഴലിലും ഇരുണ്ട മുറിക്കപ്പുറം തീഷ്ണമായ അനുഭവം ആയവര്‍ക്ക് എന്ത് കാണാനാ സുഹൃത്തെ
അല്ലങ്കിലും, പ്രേമത്തില്‍
എന്ത് കവിത, വിരഹത്തിലല്ലാതെ കോളറ കലാത്തെ പ്രണയം താജ്മഹല്‍,ശാകുന്തളം നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ സുഹറ ,മജീദ് സന്യാസിനി ,പ്രാണസഖി......
അത് കൊണ്ടാണ് പണ്ടാരോ പറഞ്ഞത്
പ്രേമം എന്നത് മണ്ടപോയ തെങ്ങിലെക്കുള്ള ചെത്ത്കരെന്റെ കയറ്റമാണെന്ന് എങ്കിലും ചങ്ങാതി ചാറ്റല്‍ മഴ , മാവിന്റെ ഇല ചക്കര കാപ്പി .തേങ്ങ പൂള് ഒരു കൈ തലയില്‍ മറ്റേ കൈ പാവാട തുമ്പില്‍ നനഞ്ഞിട്ടും നനയാതെ ഉടഞ്ഞിട്ടും ഉടയാതെ ഒളി കണ്ണിട്ടൊരു നോട്ടം അതുമതിയായിരുന്നു പിന്നിയിട്ടും തുന്നികൂട്ടിയ പുതപ്പിനടിയില്‍ പൊട്ടിയ ഓടിനിടയിലൂടെ പാത്രത്തിലേക്ക് വിഴുന്ന ഒറ്റമഴ തുള്ളിയുടെ നാദം കേട്ട് ഉറങ്ങാതെ കിടക്കാന്‍ ...
(പ്രേമം സിനിമ കണ്ടപ്പോള്‍ തോന്നിയത് )
![]()
|