
ചെറുപ്പത്തില്‍ നമ്മള് രണ്ടും
മണ്ണ് വാരിക്കളിച്ചതും
അന്ന് തമ്മില്‍ പറഞ്ഞതും
മറന്നു പോയോ..........
ഈ പാട്ട്
ആദ്യം ഒരുമൂളിപ്പാട്ടായ്
പിന്നീട്
ഒരു നൊമ്പരമായ്
കൂടെ പോന്നത് എന്നാണ്
ഇന്നാണെങ്കില്‍
നാലാള് കൂടുന്നിടത്ത്
മദ്യപാനത്തിന്റെ പൊട്ടിത്തെറിയില്‍
കുളിക്കുമ്പോള്‍
ഈ
പാട്ടൊന്ന് പാടാന്‍ ശ്രമിക്കും
മകനോടെന്നപോലെ
അനായാസമാണെനിക്കത്
ഈയ്യിടക്ക് ഭാര്യ
ഈയ്യൊരു പാട്ടേ അറിയൂ ?
അവിടെ ചെന്നാല്‍
ചെറുപ്പത്തില്‍ പാടരുത്
കുഞ്ഞുമകന്റെ അന്ത്യശാസനം
പക്ഷെ....
ഭര്യയുടെ ചിറികോട്ടിയ ഗോഷ്ടിക്കിടയിലും
ഞാനത് പാടിപ്പോയി
ചെറുപ്പത്തിലേ വലുതായിപ്പോയ
മകനേ മാപ്പ്
മണ്ണ് വാരിക്കളിച്ചതും
അന്ന് തമ്മില്‍ പറഞ്ഞതും
മറന്നു പോയോ..........
ഈ പാട്ട്
ആദ്യം ഒരുമൂളിപ്പാട്ടായ്
പിന്നീട്
ഒരു നൊമ്പരമായ്
കൂടെ പോന്നത് എന്നാണ്
ഇന്നാണെങ്കില്‍
നാലാള് കൂടുന്നിടത്ത്
മദ്യപാനത്തിന്റെ പൊട്ടിത്തെറിയില്‍
കുളിക്കുമ്പോള്‍
ഈ
പാട്ടൊന്ന് പാടാന്‍ ശ്രമിക്കും
മകനോടെന്നപോലെ
അനായാസമാണെനിക്കത്
ഈയ്യിടക്ക് ഭാര്യ
ഈയ്യൊരു പാട്ടേ അറിയൂ ?
അവിടെ ചെന്നാല്‍
ചെറുപ്പത്തില്‍ പാടരുത്
കുഞ്ഞുമകന്റെ അന്ത്യശാസനം
പക്ഷെ....
ഭര്യയുടെ ചിറികോട്ടിയ ഗോഷ്ടിക്കിടയിലും
ഞാനത് പാടിപ്പോയി
ചെറുപ്പത്തിലേ വലുതായിപ്പോയ
മകനേ മാപ്പ്