Wednesday, October 21, 2009

മാപ്പ്


ചെറുപ്പത്തില്‍ നമ്മള്‍ രണ്ടും
മണ്ണ് വാരിക്കളിച്ചതും
അന്ന് തമ്മില്‍ പറഞ്ഞതും
മറന്നു പോയോ..........
ഈ പാട്ട്
ആദ്യം ഒരുമൂളിപ്പാട്ടായ്
പിന്നീട്
ഒരു നൊമ്പരമായ്
കൂടെ പോന്നത് എന്നാണ്
ഇന്നാണെങ്കില്‍
നാലാള് കൂടുന്നിടത്ത്
മദ്യപാനത്തിന്റെ പൊട്ടിത്തെറിയില്‍
കുളിക്കുമ്പോള്‍

പാട്ടൊന്ന് പാടാന്‍ ശ്രമിക്കും
മകനോടെന്നപോലെ
അനായാസമാണെനിക്കത്

ഈയ്യിടക്ക് ഭാര്യ
ഈയ്യൊരു പാട്ടേ അറിയൂ ?
അവിടെ ചെന്നാല്‍
ചെറുപ്പത്തില്‍ പാടരുത്
കുഞ്ഞുമകന്റെ അന്ത്യശാസനം
പക്ഷെ....
ഭര്യയുടെ ചിറികോട്ടിയ ഗോഷ്ടിക്കിടയിലും
ഞാനത് പാടിപ്പോയി
ചെറുപ്പത്തിലേ വലുതായിപ്പോയ
മകനേ മാപ്പ്

6 comments:

  1. തുടക്കം നന്നായി
    തുടരുക ഈ എഴുത്ത് സൂത്രം

    ReplyDelete
  2. ഇലകൊഴിഞ്ഞൊരീ
    മരമെന്നോടോതി..
    പൊന്നുമകനേ’മാപ്പ്’

    ...ആശംസിക്കുന്നു

    ReplyDelete
  3. നന്നായിട്ടുണ്ട് മാഷെ

    ReplyDelete
  4. ചെറുപ്പത്തിലേ വലുതായിപ്പോയ
    മകനേ മാപ്പ്

    ReplyDelete
  5. ചെറുപ്പത്തിലേ വലുതായി പോയ മക്കളും വലുതായിട്ടും ചെറുതായിരിക്കുന്ന നമ്മളും :)

    ReplyDelete