Thursday, June 4, 2015


“ഒറ്റക്ക് ആകാന്‍ മരുഭുമിക്കും പേടി ഉണ്ട് “ എന്ന് എഴുതിയതു  മുസാഫിര്‍ ആണ്  ...........................ഓരോ തുരുത്തില്‍ നിന്നും മറ്റൊരു തുരുത്തിലേക് നീങ്ങി നില്ക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നതും യഥാര്‍ഥത്തില്‍ ആ ഭയം തന്നെയാണ് .സത്യത്തില്‍  അവന്‍ അല്ലങ്കില്‍ അവള്‍ സങ്കല്പ്പികമെങ്കിലും ആ ഇടത്തില്‍ അവരുടെ ചില നിശബ്ദതതകളിലൂടെ സദ്യമാക്കുന്നത് അതിജീവനം കൂടി ആണ് എന്ന് തീര്ച്ച . അത്തരം ചില മൌനങ്ങളുടെ നൂല്‍ പാലത്തില്‍ നിന്നും  സ്വയം ബോധ്യത്തിലെക്കുള്ള അവരുടെ തിരുച്ചു വരവിനെ അല്ലങ്കില്‍ അവര്‍ക്ക് ചിലപ്പോഴെങ്കിലും സാധ്യമാകാത്ത മറ്റുള്ളവരുടെ ലോകത്തേക്കുള്ള അവരുടെ ഉണരലിനെ, സടകുടഞ്ഞെഴുനെല്‍ക്കലിനെ പലരും ഒരു ഓമന പേരിട്ടു വിളിക്കുന്നു ..... ആബ്സന്റ്റ് മൈന്‍ഡ് ..മൌനത്തിനും  ബഹളങ്ങള്‍ക്കും നടുവില്‍ അയാള്‍ക്ക്‌/അവള്‍ക്ക് അത്തരം ഒരു തിരുച്ചു വരവ് ഒരു തൂവല്‍ പൊഴിക്കുന്ന വേദന അല്ല എന്ന് തിരിച്ചറിയാതെ ആണ് ആ പ്രയോഗം  .ഒരു മഹാ മൌനത്തിന്റെ കയങ്ങളിക്ക് കൂപ്പു കുത്തതിരിക്കുവാനുള്ള കഠിന ശ്രമങ്ങളെ വെല്ലുവിളിക്കും പോലെ ,അല്ലങ്കില്‍ ഭ്രാന്തന്‍ എന്ന വിളിപ്പേരില്‍ നിന്നും ഒരു കുതറി തെറിക്കല്‍ സാധ്യമാക്കുകയാണ്പലപ്പോഴും അവര്‍,അത്തരം ഒരു ചെറിയ ഉണരലിനു പ്രേരിപ്പിച്ചച്ചവര്‍ക്ക് അരികിലേക്ക് അവള്‍ അല്ലങ്കില്‍ അയാള്‍ മാറി നില്‍ക്കുന്നതിനെ സ്വബോധമുള്ളവര്‍ എന്ന് കരുതുന്നവര്‍ എന്ത് പേരാണ് വിളിക്കുക  ..........  
മനുഷ്യരാരും എഴുതിവെച്ച പുസ്തകത്ത്തിലെത് പോലെ ജീവിക്കുന്നവരല്ല ചില നിയതമായ രീതികളെ പിന്തുടരുന്നവരും അല്ല ,അതാതു കാലത്തെ ചില തോന്നലുകള്‍ക്കും സ്വദീനങ്ങള്‍ക്കും വിധേയമാണ് അവര്‍ തീര്ച്ച ....മനുഷ്യത്വം എന്നതും അത്തരം ദൃഡതയില്ലായ്മ കൂടി ആണ്.

പടച്ചോനെ കാക്കണേ........ജീവിതകാലം മുഴുവന്‍ ഒരു അബ്സന്റ്റ് മൈന്‍ഡ് മനുഷ്യന്‍ ആയി ജീവിക്കാന്‍  ഇയുള്ളവനു കരുത്തു നല്‍കേണമേ ......

1 comment:

  1. എഴുതിവച്ച പുസ്തകങ്ങളിലെപ്പോലെ ജീവിക്കാന്‍ സാദ്ധ്യവുമല്ല

    ReplyDelete