Thursday, June 4, 2015





വയലറ്റ് നിറമായ  സ്നേഹിതന് ..................


പേടിച്ച് പേടിച്ചാണ് ഒന്നടുത്തിരുന്നത്
തൊട്ടു തൊട്ടില്ല എന്നായിരുന്നു
ആദ്യത്തെ സ്പര്‍ശനം
ചിറി കൊട്ടിയുള്ള പരിഹാസചിരിയില്‍
നനഞ്ഞു പോയത് വിയര്‍പ്പില്‍ മാത്രമല്ല
വാക്കുകള്‍ മൌനത്തെ പോള്ളിക്കുമ്പോള്‍
നോക്കുകയായിരുന്നു കണ്ണിലെ ഹര്‍ശോന്മാദം.

പേടിക്കാനൊന്നു മില്ലന്നു നീ തന്ന ധൈര്യം
കുങ്കുമ പൊട്ടിലും കരിവളയിലും
ചന്ദനം തുളസി തുടങ്ങി
പിന്നെ നിന്റെ നീല ഞാരന്ബുകളിലും
തൊട്ടതും ചുംബിച്ചതും സത്യം

നീ പറഞ്ഞാണ് അറിഞ്ഞത്  
കുന്നിന്‍ ചെരുവിലെ ഏല കാടുകാടുകളിലെ
ചുവന്ന പൂക്കളെ കുറിച് .
പാല പൂത്ത് മണക്കുന്ന താഴ്വരയില്‍
നാഗമായ് ഇഴഞ്ഞു തിമര്‍ത്ത്
എത്ര തവണ പൊട്ടി ചിതറി നീ
ഈ മുറ്റത്ത് ആകാശത്ത് നദിയില്‍ ,


കണ്‍മഷി ചവര്‍പ്പിനും
കടല്‍ പൂഴിയുടെ ഉപ്പു പുളിക്കുംഅകലെ
വലിയ തുറമുഖങ്ങളെ കുറിച്ചു
നീ അല്ലെ ആദ്യം പറഞ്ഞത് .
എന്നിട്ടും ?

കനത്ത നിശബ്ദടതയില്‍ രണ്ടു കുടുകളില്‍
കുനിഞ്ഞ മുഖം നോക്കാതെ
വയലറ്റ് നിറമായ അയാള്‍ ചോദിച്ചു .,,,,,,
പീഡനം എന്നാല്‍ അന്ജനം പോലെ
വെളുത്തതാണോ സര്‍ ?




1 comment: